പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര / യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐഇഎല്‍ടിഎസ്, ടോഫല്‍, ഒഇടി, എന്‍സിഎല്‍ഇഎക്‌സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ഉദ്യോഗാര്‍ഥികള്‍ / വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
www.egratnz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം www.egratnz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പദ്ധതി പ്രകാരം സ്വയംതൊഴിൽ വായ്പ എടുക്കുന്നതിന് ഈട് നൽകാൻ സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്ന് സ്വയംതൊഴിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.
Applications invited for financial assistance for OBCs


