തിരുവനന്തപുരം: എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരളാ എന്‍ജിനീയറിങ് ആന്‍ഡ് മെഡിക്കല്‍ പരീക്ഷയ്ക്ക് (KEAM-2025) അപേക്ഷകള്‍ ക്ഷണിച്ചു. മാര്‍ച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകീട്ട് അഞ്ചു വരെ അവസരം ഉണ്ടായിരിക്കും.
|
ആവശ്യമായ രേഖകള്‍:
- എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്
ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ആധാര്‍ മതിയാകും)
ഫോട്ടോ
ഒപ്പ്
ഇമെയില്‍
മൊബൈല്‍ നമ്പര്‍
എങ്ങിനെ അപേക്ഷിക്കാം
www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
സെറ്റിലെ ഹോം പേജില്‍ KEAM 2025 Online Application എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: മാര്‍ച്ച് 10
ഹെൽപ് ലൈൻ നമ്പർ: 0471 -2332120, 0471-2338487, 0471-2525300.
Applications invited for KEAM 2025; Know the required documents


