15
Jan 2025
Tue
15 Jan 2025 Tue

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2025 -26 അധ്യായന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഈ വിദ്യാലയത്തിലേക്ക് പ്രവേശനത്തിനായുള്ള പരീക്ഷ മാര്‍ച്ച് 8ന് രാവിലെ 10 മുതല്‍ 12 മണി വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിന് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷകള്‍ www.stmrs.in ലൂടെ ഫെബ്രുവരി 10 നകം സമര്‍പ്പിക്കണം. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍/ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നീ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് സി.ബി.എസ്.ഇ (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ സംബന്ധിച്ച് നാഷണല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റസ് (NESTS) വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിദ്യാലങ്ങളിലേക്ക് പ്രവേശനത്തിനായുള്ള പരീക്ഷ മാര്‍ച്ച് 8 ന് രാവിലെ 10 മുതല്‍ 12 മണിവരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വരുമാന പരിധി ബാധകമല്ല.

You can also apply for admission to the Model Residential School.