സംസ്ഥാനത്തിലെ 202425 അദ്ധ്യായന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. അപേക്ഷകര്‍ കേരള എച്ച്.എസ്.ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ (10+2), അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ച പരീക്ഷകള്‍ വിജയിച്ചിരിക്കണം അല്ലെങ്കില്‍ സമാനമായ മേഖലയില്‍ ഡി.വോക് വിജയിച്ചിരിക്കണം.
|
അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാര്‍ക്ക് അതാതു കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്കനുസരിച്ചു വ്യത്യസ്തമാകാം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാന്‍ അര്‍ഹതയുണ്ടാവുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.lbscetnre.kerala.gov.in സന്ദര്‍ശിക്കുക.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


