വിവിധ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് കേന്ദ്രസര്‍വീസില്‍ ഗ്ലാമര്‍ ജോലിക്കുള്ള അവസരം. ഡല്‍ഹിയിലെ കാബിനറ്റ് സെക്രട്ടേറിയറ്റ് ഓഫീസില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍മാരുടെ (Cabinet Secretariat Deputy Field Officer (Technical) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
|
കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. വിഭാഗത്തിലും ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷന്‍ വിഭാഗത്തിലും 80 വീതം ഒഴിവാണുള്ളത്. 2022, 2023, 2024 വര്‍ഷങ്ങളിലെ ഗേറ്റ് (GATE) സ്കോര്‍ പരിഗണിച്ചായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
ശമ്പളം:
95,000 രൂപ.
യോഗ്യത:
എന്‍ജിനീയറിങ് / ടെക്നോളജി ബിരുദം.
അല്ലെങ്കില്‍ സയന്‍സ് വിഷയങ്ങളിലോ ടെക്നിക്കല്‍/ സയന്റിഫിക് അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.
പ്രായം:
30 വയസ്സ് കവിയരുത്.
(സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സളിവുണ്ട്)
തെരഞ്ഞെടുപ്പ് രീതി
GATE സ്കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി അതില്‍നിന്നാകും അഭിമുഖത്തിന് ക്ഷണിക്കുക.
വിവിധ കേന്ദ്രങ്ങളിലായാണ് അഭിമുഖം നടക്കുക. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ചെന്നൈ ആണ് അടുത്തുള്ള അഭിമുഖകേന്ദ്രം.
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈന്‍ വഴിയല്ല, മറിച്ച് തപാല്‍ മര്‍ഗമാണ് അപേക്ഷിക്കേണ്ടത്.
വിലാസം: Post Bag No: 001, Lodhi Road Head Post Office, New Delhi 110003.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21.
വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
(വിജ്ഞാപനത്തില്‍ തന്നെ അപേക്ഷാഫോമും ഉണ്ട്)
വെബ്സൈറ്റ്: https://www.karmasandhan.com/wp-content/uploads/Cabinet-Secretariat-Deputy-Field-Officer-Recruitment-2024.pdf
Apply for Cabinet Secretariat Deputy Field Officer Recruitment 2024
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ


