15
Mar 2025
Sat
15 Mar 2025 Sat
Apply for unnati scheme for Scheduled Caste and Scheduled Tribe students for studying abroad

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായ പദ്ധതിയായ ഉന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ആണ് അവസാന തീയതി. പട്ടിക ജാതി /പട്ടികവര്‍ഗ വകുപ്പ് വെബ്‌സൈറ്റിലും ഒഡേപെക് സൈറ്റിലും അപേക്ഷ ലഭ്യമാണ്. ബിരുദതലത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ള 35 വയസ് തികയാത്ത വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കാന്‍ യോഗ്യര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെയാണ് തിരിച്ചടവില്ലാത്ത ഈ സാമ്പത്തിക സഹായം നടപ്പാക്കുന്നത്. ഓരോ സെമസ്റ്രര്‍ കഴിയുമ്പോഴും അടുത്ത സെമസ്റ്ററിനുള്ള ഫീസും താമസച്ചെലവും യാത്രാച്ചെലവും ഉള്‍പ്പെടെ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ രീതി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 15 മുതല്‍ 25 ലക്ഷം വരെയാണ് ഗ്രാന്റായി നല്‍കുക. പദ്ധതിക്ക് കീഴില്‍ 597 വിദ്യാര്‍ത്ഥികളെ വിദേശപഠനത്തിന് അയച്ചതായാണ് കണക്ക്. ഇതില്‍ 39 പേര്‍ തദ്ദേശീയ വിഭാഗക്കാരും 35 പേര്‍ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിക്കാരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6282631503 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Link: www.odepc.net/unnathi

Apply for unnati scheme for Scheduled Caste and Scheduled Tribe students for studying abroad