20
Mar 2024
Tue
20 Mar 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും പയ്യന്നൂര്‍, തിരൂര്‍ പ്രാദേശിക ക്യാമ്പസുകളിലും 2024- 2025 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രില്‍ 15ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. ഏപ്രില്‍ 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഏഴ്.

പ്രവേശനം എങ്ങനെ?

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എം. എസ്. ഡബ്ല്യൂ. പ്രോഗ്രാമിലേക്കുള്ള പ്രവേശനം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അംഗീകരിച്ച സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കോംപ്രിഹെന്‍സീവ് സോഷ്യല്‍ വര്‍ക്ക് അഡ്മിഷന്‍ ടെസ്റ്റ് (സിസ്വാറ്റ്) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. പ്രവേശനം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയവര്‍ക്ക് പ്രവേശന പരീക്ഷയുടെ മാര്‍ക്കില്‍ 10% വെയ്‌റ്റേജ് ലഭിക്കും. എസ്.സി., എസ്.ടി., ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് 5% മാര്‍ക്കിളവ് ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവി / കോഴ്‌സുകള്‍ നടത്തപ്പെടുന്ന റീജിയണല്‍ ക്യാമ്പസ് ഡയറക്ടര്‍മാര്‍ക്ക് അഡ്മിഷന്‍ സമയത്ത് സമര്‍പ്പിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

Apply now for MSW in Sri Shankaracharya Sanskrit University