മുൻ പരിചയം ഇല്ലാത്തത് ബിരുദധാരികൾക്ക്
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ (OPIL) ജോലി നേടാന്‍ അവസരം. മാര്‍ക്കറ്റിങ് ട്രെയിനി തസ്തികയിലേക്കാണ് OPIL പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. Frashers നും അപ്പ്ലൈ ചെയ്യാം.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. പിന്നീട് സ്തിരപ്പെടുത്താനുള്ള സാദ്ധ്യത ഏറെയാണ്.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 29ന് മുന്‍പായി അപേക്ഷ നല്‍കണം.
|
ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് ട്രെയിനി റിക്രൂട്ട്‌മെന്റ്. വൈക്കം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ആണ് ഒഴിവുകൾ ഉളളത്. .
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് യോഗ്യത. കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
പ്രായപരിധി
25 വയസ് കവിയാന്‍ പാടില്ല. എന്നാല് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം 11,500 രൂപയും, രണ്ടാം വര്‍ഷം 12,000 രൂപയും, മൂന്നാം വര്‍ഷം 12500 രൂപയും ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ സിവി അയക്കുക ആണ് വേണ്ടത്.
ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് ഓയില്‍ പാം ഇന്ത്യയുടെ കോട്ടയം, കോടിമതയിലുള്ള ഹെഡ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തുക.
വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. അത് വായിച്ച ശേഷം അപേക്ഷിക്കുക.
വിജ്ഞാപനം: https://oilpalmindia.com/wp-content/uploads/2025/04/Marketing-Trainee-1.pdf
Apply now for Oil Palm India Limited (OPIL) for the position of Marketing Trainee.


