മെസ്സിയുടെ സഹതാരം, അര്‍ജന്റീനയുടെ മാലാഖ…ഡി മരിയ ബൂട്ടഴിക്കുന്നു
|
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എയ്ഞ്ചല്‍ ഡി മരിയ ബൂട്ടഴിക്കുന്നു. അുത്തവര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് മരിയ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.
കോപ്പ അമേരിക്കയായിരിക്കും താന്‍ അര്‍ജന്റീന ജേഴ്‌സിയണിയുന്ന അവസാന ടൂര്‍ണമെന്റെന്ന് ഡി മരിയ പറഞ്ഞു. ആത്മാവിലെ എല്ലാ വേദനയോടും കൂടി ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തോട് വിടപറയുന്നു. അര്‍ജന്റീന ജേഴ്‌സി ധരിക്കുന്നതും അതില്‍ വിയര്‍പ്പുപറ്റുന്നതും അഭിമാനത്തോടെയാണ് താന്‍ കണ്ടിരുന്നതെന്നും ഡി മരിയ പറഞ്ഞു.
യു.എസ്സില്‍ അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്. 35 കാരനായ ഡി മരിയ കഴിഞ്ഞ 15 വര്‍ഷമായി അര്‍ജന്റീനയുടെ പ്രധാന താരമാണ്. കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച മരിയ ഫൈനലില്‍ ഗോളടിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സീമ കിരീടങ്ങളില്‍ പങ്കാളിയായി. 2008ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളില്‍ കളിച്ചു. ആറ് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും പങ്കെടുത്തു.
ക്ലബ്ബ് തലത്തില്‍ നിലവില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. റയല്‍ മഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഡി മരിയ ബൂട്ടണിഞ്ഞിട്ടുണ്ട്.
View this post on Instagram
Star Argentina forward Angel Di Maria has confirmed that he will retire from international duty after Copa America 2024.


