25
Mar 2025
Sun
25 Mar 2025 Sun
Argument over parking at bar: Youth stabbed to death; Harthal in Chadayamangalam today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ചടയമംഗലത്ത് പാര്‍ക്കിങ്ങിനെച്ചൊല്ലി ബാറിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കലയം പാട്ടം സുധീഷ്ഭവനില്‍ സുധീഷ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് സംഭവങ്ങളുടെ തുടക്കം. ചടയമംഗലത്തുള്ള പേള്‍ ബാറിന് സമീപം വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. ബാറില്‍ പണി നടക്കുന്നതു കൊണ്ട് വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിന്‍ ആവശ്യപ്പെട്ടെങ്കിലും സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്തു.

ബാറില്‍കയറി മദ്യപിച്ചിറങ്ങിയതിന് ശേഷമാണ് കത്തിക്കുത്തുണ്ടായത്. ബാറിനുള്ളില്‍നിന്ന് ഇറങ്ങിയപ്പോള്‍ സെക്യൂരിറ്റിയുമായി വീണ്ടും തര്‍ക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുി. ഈ സമയത്ത് ജിബിന്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഷാനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിഐടിയു തൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനംചെയ്തു.

Argument over parking at bar: Youth stabbed to death; Harthal in Chadayamangalam today