തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. (Arif Khan will change; Instead, Devandra Kumar Joshi may become the Governor of Kerala) കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെയാണ് പരിഗണിക്കുന്നത്.
|
നാവിക സേനാ മുന്‍ മേധാവി കൂടിയായ ദേവേന്ദ്ര കുമാര്‍ നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറാണ്. പുതിയ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി ആര്‍എസ്എസ് നേതാവ് റാം മാധവ് എത്തിയേക്കും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം ഉണ്ടായേക്കും.
ജാര്‍ഖണ്ഡ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും ഗവര്‍ണര്‍മാരുടെ മാറ്റം നടപ്പാക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





