15
Jul 2024
Tue
15 Jul 2024 Tue

വീണ്ടും ഭീകരാക്രമണം: കശ്മീരിൽ 4 സൈനികർക്ക് വീരമൃത്യു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജമ്മു: കശ്മീരിൽ വീണ്ടും ഭീകരാക്രമണം.
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാർ വീരമൃത്യു വരിച്ചു.

ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്.

ഒരാഴ്ചക്കിടെ ജമ്മു മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ദിവസങ്ങൾക്ക് മുൻപ് കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ അടുത്തായി ആക്രമണം കൂടി വരികയാണ്.

Army officer among four soldiers killed in encounter in Jammu and Kashmir’s Doda

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക