ന്യൂഡൽഹി: ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിനുള്ള 27 അംഗ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ആണ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് സഹൽ അബ്ദുൽ സമദും ജീക്‌സൺ സിംഗും ഇടംപിടിച്ചപ്പോൾ മറ്റൊരു മലയാളി ആഷിഖ് കുരുണിയനും ടീമിലുണ്ട്.
|
ജൂൺ 9നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ജൂൺ 18നാണ് ഫൈനൽ. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ മംഗോളിയയാണ് ആദ്യ മത്സരത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിൻറെ എതിരാളികൾ. ഭുവനേശ്വറിലെ പരിശീലന ക്യാംപിലെ 40 താരങ്ങളിൽ നിന്നാണ് അവസാന 27 പേരെ ഇഗോർ സ്റ്റിമാക്ക് തെരഞ്ഞെടുത്തത്. ഇൻറർകോണ്ടിനെൻറൽ കപ്പിന് ശേഷം സാഫ് ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി ഇന്ത്യൻ ഫുട്‌ബോൾ ടീം ബെംഗളൂരുവിലേക്ക് യാത്ര തിരിക്കും. ജൂൺ 21 മുതൽ ജൂലൈ 4 വരെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഈ ചാമ്പ്യൻഷിപ്പ്.
ഇന്ത്യൻ സ്‌ക്വാഡ്
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ദു, അമരീന്ദർ സിംഗ്, ഫുർബ ലച്ചെൻപാ
ഡിഫൻറർമാർ: സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, അൻവർ അലി, ആകാശ് മിശ്ര, മെഹ്ത്താബ് സിംഗ്, രാഹുൽ ഭേക്കേ.
മിഡ്ഫീൽഡേഴ്‌സ്: ലിസ്റ്റൺ കൊളാക്കോ, ആഷിഖ് കുരുണിയൻ, സുരേഷ് സിംഗ് വാങ്ജം, രോഹിത് കുമാർ, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിംഗ്, നിഖിൽ പൂജാരി, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൽ സമദ്, ലാലങ്മാവിയ, ലാലിയൻസ്വാല ചാങ്‌തേ, റൗളിൽ ബോർജസ്, നന്ദകുമാർ ശേഖർ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, റഹീം അലി, ഇഷാൻ പണ്ഡിത.


