30
Mar 2025
Sat
30 Mar 2025 Sat
ASI arrested for forcing womancomplainant for sex

കോട്ടയത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ അറസ്റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെയാണ് വിജിലന്‍സ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ യുവതി നേരത്തേ ഒരു പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ ഉണ്ടായിരുന്നില്ല. യുവതിയെ സമീപിച്ച എഎസ്ഐ ബിജു തുടരന്വേഷണം വേണമെങ്കില്‍ ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫിസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

ALSO READ: ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞുകൊന്ന രണ്ടുവയസ്സുകാരിയുടെ അമ്മയെ പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക