30
Feb 2025
Wed
30 Feb 2025 Wed

ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസ്സുകാരിയുടെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരേ കേസെടുത്തു. എസ്പി ഓഫിസിലെ സിവില്‍ പോലീസ് ഓഫിസര്‍ക്കെതിരേയാണ് ബാലരാമപുരം പോലീസ് കേസെടുത്തത്. തന്നില്‍ നിന്ന് പോലീസുകാരന്‍ ലക്ഷങ്ങള്‍വാങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം യുവതി പുറത്ത് പറയുന്നത്. പിന്നീട് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് സിപിഒയ്‌ക്കെതിരേ കേസെടുത്തത്.

പോലീസ് ഉദ്യോഗസ്ഥനുമായി തനിക്കു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. ബാലികയുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പണം പോലീസുകാരന് നല്‍കിയെന്നും ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ യുവതിയുടെ സഹോദരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക