01
Mar 2023
Thu
01 Mar 2023 Thu

തിരുവനന്തപുരം: ലഹരിമാഫിയയ്ക്കെതിരായ പരമ്പരയുടെ ഭാഗമായി വ്യാജവാർത്ത സംപ്രേഷണം ചെയ്തെന്ന ആരോപണം നേരിട്ട കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി ഏഷ്യാനെറ്റ് ന്യൂസ്. നൗഫലിന്റെ വാർത്ത പി.വി. അൻവർ എം.എൽ.എയ്ക്ക് ചോർത്തിക്കൊടുത്തെന്ന് ആരോപണമുയർന്ന കോഴിക്കോട് റിപ്പോർട്ടർ സാനിയോയെ കൊച്ചിയിലേക്കും മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, സ്ഥലംമാറ്റത്തെ പരിഹസിച്ച് പി.വി.അൻവർ ഫേസ്ബുക്കിൽ രംഗത്തെത്തി. നൗഫലിന്റെ സ്ഥലംമാറ്റം ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് സംവിധായകനായ ഷാജഹാൻ കാളിയത്തിന് ഒരു സഹായമാവുമെന്ന് അൻവർ പരിഹസിച്ചു.

അൻവറിന്റെ പോസ്റ്റ്:
വ്യാജവാർത്ത ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനലിന് തൊട്ടടുത്ത കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം. അതും വ്യാജ ഷൂട്ട് നടത്തിയ ഓഫീസിലേക്ക്.
സംവിധായകനായ ഷാജഹാൻ കാളിയത്തിന് ഒരു സഹായമാവാനാവും. കോഴിക്കോട്ടുകാർ ഇനി ഒരുപാട് ജാഗ്രത പുലർത്തണം.
ഈ സംഭവങ്ങളുടെ പേരിൽ കണ്ണൂരിൽ നിന്ന് വനിതാ റിപ്പോർട്ടറായ സാനിയോയ്ക്ക് നാലഞ്ച് ജില്ലയ്ക്കപ്പുറമുള്ള കൊച്ചിയിലേക്ക് പണിഷ്മന്റ് ട്രാൻസ്ഫർ. സിന്ധു സൂര്യകുമാർ എന്ന വനിത മേധാവിയായുള്ള ചാനലിന്റെ സ്ത്രീപക്ഷ മുന്നേറ്റം ഇങ്ങനെയാണ്.
വനിതാ ദിനത്തിലെ ആശംസയാണ് പൊളിച്ചത്.’വിവേചനങ്ങൾ തകർത്തെറിയാൻ വേണം നിരന്തര പോരാട്ടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക