ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ വീട്ടിന് നേരെ സംഘപരിവാര ആക്രമണം. (Attack on Asaduddin Owaisi home for supporting Palestine) ഇന്നലെ രാത്രി ഗേറ്റിലെ നെയിം പ്ലേറ്റില്‍ അക്രമികള്‍ കരിഓയില്‍ ഒഴിക്കുകയും ഇസ്രായേല്‍ അനുകൂല പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. വീടിന് നേരെ കല്ലേറുമുണ്ടായി. ഇതിന് ശേഷം ജയ് ശ്രീറാം വിളിച്ചാണ് സംഘം മടങ്ങിയത്.
|
ലോക്‌സഭയില്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ ഉവൈസി ഫലസ്തീന് ജയ് വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘപരിവാരം അക്രമം അഴിച്ചുവിട്ടത്. ഇതൊന്നും കൊണ്ട് താന്‍ ഭയപ്പെടില്ലെന്നും, അമിത് ഷായുടെ പിന്തുണ കൊണ്ടാണ് അക്രമം ഉണ്ടായതെന്നും ഉവൈസി ആരോപിച്ചു.
Some “unknown miscreants” vandalised my house with black ink today. I have now lost count the number of times my Delhi residence has targeted. When I asked @DelhiPolice officials how this was happening right under their nose, they expressed helplessness. @AmitShah this is… pic.twitter.com/LmOuXu6W63
— Asaduddin Owaisi (@asadowaisi) June 27, 2024
34 അശോക റോഡിലെ വസതിക്ക് നേരെയായിരുന്നു ആക്രമണം. 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഉവൈസിയുടെ വീടിന് മുന്നില്‍ ഇസ്രായേല്‍ അനുകൂല പോസ്റ്റര്‍ പതിച്ചതെന്ന് അക്രമികള്‍ പ്രഖ്യാപിച്ചു. ഭാരത് മാത കീ ജയ് വിളിക്കാത്ത എം.പിമാര്‍ക്കെതിരെയും എം.എല്‍.എമാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമികളിലൊരാള്‍ പറഞ്ഞു. അജ്ഞാതരായ ആളുകളെത്തി തന്റെ വീട് നശിപ്പിച്ചുവെന്ന് ഉവൈസി അറിയിച്ചു. ഇത് എത്രാമത്തെ തവണയാണ് വീടിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേക്കുറിച്ച് പരാതി നല്‍കാനായി പോയപ്പോള്‍ നിസ്സഹായരാണെന്ന മറുപടിയാണ് ഡല്‍ഹി പൊലീസ് നല്‍കിയത്. അമിത് ഷായുടെ കണ്‍മുന്നിലാണ് ഇത്തരം സംഭവം നടക്കുന്നത്. എം.പിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കുമോ ഇല്ലയോയെന്നത് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കണമെന്നും ഉവൈസി പറഞ്ഞു. സവര്‍ക്കറിന്റെ രീതിയിലുള്ള ഭീരുത്വ പ്രവര്‍ത്തിയാണിത്. ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





