28
Dec 2023
Sun
28 Dec 2023 Sun

പാലക്കാട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാര്‍ ആണ് അറസ്റ്റിലായത്. പാലക്കാട് കഞ്ചിക്കോടാണ് സംഭവമുണ്ടായത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഞ്ചിക്കോടുനിന്ന് കുട്ടിയുമായി സെന്തില്‍കുമാര്‍ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ സംശയം തോന്നിയ ഡ്രൈവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണെന്ന് വ്യക്തമായത്. പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.