പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമംനടത്തിയെന്ന പരാതിയില്‍ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. (Attempt to molest sixteen year old girl; The policeman was arrested) പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറുമായ അജീഷിനെയാണ് (28) കസബ പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
|
പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. കുറച്ചുദിവസം മുമ്പ് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അജീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലുണ്ടായിരുന്ന അജീഷ്, മാസങ്ങള്‍ക്കുമുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മലപ്പുറം അരീക്കോട് ക്യാമ്പിലെത്തിയത്.
ഇയാള്‍ മുമ്പ് മറ്റൊരു പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറിയതായി ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ അന്വേഷണമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.





