റിയാദ്: ഫിഫ ലോകകപ്പ് വീണ്ടും ഏഷ്യയിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ഫിഫ 2034 ലോകകപ്പിനായി ബിഡ് സമര്‍പ്പിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കുകയാണ്. ഓസ്ട്രേലിയ അവരുടെ ബിഡില്‍ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ മാത്രമായി ഇപ്പോള്‍ 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉള്ളത്.
|
2034 എഡിഷന്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്.
”ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഞങ്ങള്‍ വിശകലനം ചെയ്തു. എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ ലോകകപ്പിനായു മുന്നോട്ട് വരേണ്ടതില്ല എന്ന് നിഗമനത്തിലെത്തി,” ഫുട്‌ബോള്‍ ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





