ജയ്പൂര്‍: ഹോം ഗ്രൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനോട് തോല്‍വി പിണഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. താരതമ്യേന കുറഞ്ഞ സ്‌കോര്‍ ലക്ഷ്യമായിരുന്നിട്ടും രാജസ്ഥാന് പിന്തുടരാനായില്ല. 155 റണ്‍സായിരുന്നു രാജസ്ഥാന്റെ ലക്ഷ്യം. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനെ രാജസ്ഥാനായുള്ളൂ. 10 റണ്‍സിന്റെ ജയമാണ് ലഖ്‌നൗ നേടിയത്. ജയ്‌സ്വാളും (44), ബട്‌ലറും (41) മികച്ച തുടക്കം നല്‍കിയെങ്കിലും അവസാന ഓവറില്‍ ആവേശ് ഖാന്‍ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (26), ജ്രുല്‍ (0) , ഹെറ്റ്‌മെയര്‍ (26) എന്നിവരെ പുറത്താക്കിയാണ് ആവേശ് ഖാന്‍ ഹീറോ ആയത്. രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടാവാനായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെ വിധി. മേയഴ്‌സ് (51) ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ 39 റണ്‍സും നേടിയിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


