13
Nov 2024
Thu
13 Nov 2024 Thu
Aviation expert Ahmed Bukalla unveils new book on UAE’s aviation resilience during pandemic at SIBF 2024

ഇമാറാത്തി വ്യോമയാന വിദഗ്ധന്‍ അഹമ്മദ് ഹുസൈന്‍ ബുല്ലയുടെ ഏറ്റവും പുതിയ പുസ്തകമായ ദ ജേണി ഓഫ് ദഏവിയേഷന്‍ സെക്ടര്‍ ഇന്‍ ദ യുഎഇ-കോവിഡ് 19 പാന്‍ഡമിക് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി യുഎഇയുടെ വ്യോമയാന മേഖലയില്‍ വരുത്തിവച്ച പ്രത്യാഘാതങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് പുസ്തകം. ഷാര്‍ജയിലെ അല്‍ ഖാസിമിയ മേഖലയില്‍ നിര്‍മിച്ച ജിസിസിയിലെ ആദ്യ വിമാനത്താവളത്തം മുതല്‍ യുഎഇ വ്യോമയാന ചരിത്രത്തിലെ 88 വര്‍ഷങ്ങളെക്കുറിച്ചു പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>