20
Oct 2023
Tue
20 Oct 2023 Tue

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഐബാനും ജിക്‌സണും പരിക്ക്. ഐബാന്‍ നീണ്ടകാലം പുറത്തിരിക്കും. ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിലാണ് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ താരം നീണ്ടകാലം പുറത്തിരിക്കും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐബാന്‍ ഇല്ലെങ്കില്‍ സന്ദീപ് ആകും ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഇലവനില്‍ ഇറങ്ങുക. പരിക്കിനെ തുടര്‍ന്ന് ജിക്‌സണ്‍ ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ജീക്‌സണ്‍ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല.