17
Apr 2023
Sun
17 Apr 2023 Sun

ന്യൂഡൽഹി: മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ മെയ് മാസത്തിൽ 12 ദിവസം രാജ്യത്ത് ബാങ്കുകൾ അടഞ്ഞുകിടക്കും. എന്നാൽ, അവധി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മെയിലെ ബാങ്ക് അവധി ദിവസങ്ങൾ ചുവടെ:

1. മെയ് 1: മെയ് ദിനം (മഹാരാഷ്ട്ര ദിനം പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, പട്ന, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)

2. മെയ് 5: ബുദ്ധ പൂർണിമ: (അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും)

3. മെയ് 7: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

4. മെയ് 9: രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ തുറക്കില്ല.

5. മെയ് 13: രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

6. മെയ് 14: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

7. മെയ് 16: സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് സിക്കിമിൽ ബാങ്ക് അവധി.

8. മെയ് 21: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധി.

9. മെയ് 22: മഹാറാണ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

10. മെയ് 24: കാസി നസ്റുൽ ഇസ്ലാം ജയന്തിക്ക് ത്രിപുരയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

11. മെയ് 27: നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

12. മെയ് 28: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.