04
Dec 2023
Sat
04 Dec 2023 Sat

‘യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് കവാടത്തില്‍ ബാനര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരക്കെ പോസ്റ്റര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ തുടങ്ങിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ന് ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

വൈകിട്ട് 6.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന ഗവര്‍ണര്‍, റോഡ് മാര്‍ഗ്ഗം സര്‍വകലാശാല കാമ്പസില്‍ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി.

മൂന്ന് ദിവസമാണ് ഗവര്‍ണര്‍ ഇവിടെ തങ്ങുക. ഈ മൂന്ന് ദിവസവും കാമ്പസിലെ വി.വി.ഐ.പി ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ താമസിക്കും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് ഗവര്‍ണറുടെ സുരക്ഷാ ചുമതല.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക