മുംബൈ: ലോകത്തെ ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) അടുത്ത വര്‍ഷത്തെ ഡേറ്റുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് പതിനാല് മുതല്‍ മെയ് 25വരെ ലീഗ് നടക്കുമെന്ന് ബിസിസിസിഐ അറിയിച്ചു. മറ്റന്നാള്‍ മുതല്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലം നടക്കാനിരിക്കെയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
|
ഐപിഎല്‍ 2026, ഐപിഎല്‍ 27 പതിപ്പുകള്‍ സമാനമായ രീതിയില്‍ ആകും നടത്തുക. ടൂര്‍ണമെന്റിന്റെ 2026 പതിപ്പ് മാര്‍ച്ച് 15ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് നടക്കുന്നതാണ്. 2027 എഡിഷന്‍ മാര്‍ച്ച് 14ന് ആരംഭിച്ച് മെയ് 30 നും അവസാനിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പതിവ് പോലെ മൂന്ന് ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്.
-
2026: March 15 (Sunday) to May 31 (Sunday)
-
2027: March 14 (Sunday) to May 30 (Sunday)
അതേസമയം, നവംബര്‍ 24, 25 തീയതികളില്‍ സൗദിയില്‍ നടക്കുന്ന ലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
പരിക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം ജെഫ്രര്‍ ആര്‍ച്ചര്‍ കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം യുഎസ്എയില്‍ നടന്ന ടി20 ലോകകപ്പിലെ അമേരിക്കയുടെ തകര്‍പ്പന്‍ പേസര്‍ ആയിരുന്നു സൗരഭ് നേത്രാവല്‍ക്കര്‍. നേത്രാവല്‍ക്കറുടെ മികച്ച പ്രകടനം അമേരിക്കയെ സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു. നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. രഞ്ജിയില്‍ മുംബൈ വേണ്ടിയും കളിച്ചിട്ടുണ്ട്.
ഐപിഎല്‍ 2025 മെഗാലേലത്തിനായി 1574 താരങ്ങളാണ് പ്രാരംഭഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 574 താരങ്ങളാണ് മെഗാലേലത്തില്‍ പങ്കെടുക്കുക.
BCCI discloses IPL dates for next three seasons


