26
May 2024
Fri
26 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) മരിച്ച നിലയില്‍. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു കയറിയത്.

ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.

സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്.