ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരം നഗരപരിധിയില്‍ ഇന്ന് പ്രാദേശിക അവധി
|
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ പ്രശസ്തമായ ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ഇന്ന് പ്രാദേശിക അവധി. നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും അവധി ബാധകമായിരിക്കില്ല.
ബീമാപള്ളി ഉറൂസിന് ഇന്നാണ് തുടക്കമിടുന്നത്. 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കും. മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉറൂസിനെത്തുന്നതിനാല് നഗരപരിധിയില്‍ അവധി നല്‍കുന്നത് പതിവാണ്.





