|
ബംഗളൂരു: ബംഗളൂരു സിറ്റി മുൻ പൊലിസ് മേധാവി ഭാസ്‌കർ റാവു ബി.ജെ.പിയിലേക്ക്. മുൻ സിറ്റി പോലിസ് കമ്മീഷനർ ആയിരുന്ന ഭാസ്‌കർ റാവു എ.എ.പി പ്രകടനപത്രിക തയാറാക്കുന്ന സമിതിയുടെ മേധാവിയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റാവു എ.എ.പിയുമായി അകന്ന് ബി.ജെ.പിയിലേക്ക് പോകുന്നത്. ഇന്നോ നാളെയോ അദ്ദേഹം ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്.
ബി.ജെ.പിയിലേക്കുള്ള മാറ്റത്തിന് മുന്നോടിയായി അദ്ദേഹം മന്ത്രി ആർ. അശോകയുമായി കൂടിക്കാഴ്ചനടത്തി. നേരത്തെ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരെയും കണ്ടിരുന്നു.
ഏപ്രിലിലാണ് റാവു എ.എ.പിയിൽ ചേർന്നത്. സംസ്ഥാനത്തെ എ.എ.പിയുടെ മുഖമായിരുന്ന അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ബസവനഗുഡി മണ്ഡലത്തിൽ മത്സരിക്കുമെന്നും അറിയിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





