25
Oct 2024
Sun
25 Oct 2024 Sun
bike rider dies after bike fell in to a pit in the under construction highway

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോണിന്റെ മകന്‍ നിഖില്‍(24)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്തപ്പുരം-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജങ്ഷനു സമീപം ശനി രാത്രിയാണ് അപകടം. റോഡ് നിര്‍മാണത്തൊഴിലാളികളാണ് നിഖിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു.