26
Jun 2024
Sun
26 Jun 2024 Sun
bike rider dies after bus overturned on him in Eranakulam

എറണാകുളം പനങ്ങാട് സിഗ്നലില്‍ ബ്രേക്ക് ചെയ്ത വാഹനം ബൈക്കിനു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസ് യാത്രികരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിഗ്‌നലില്‍ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. സിഗ്നലില്‍ ഇടിച്ചു ബസ് റോഡിനു കുറുകെ മറിയുകയും ഈ സമയം ഇവിടെ നിര്‍ത്തിയിരുന്ന ബൈക്കിനു മുകളിലേക്ക് വീഴുകയുമായിരുന്നു.

ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയതിനു ശേഷമാണ് ബൈക്ക് യാത്രികനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.