മറിഞ്ഞ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. മലപ്പുറം വണ്ടൂര്‍ – മഞ്ചേരി റോഡില്‍ തിരുവാലി അങ്ങാടിക്കു സമീപമുള്ള വളവില്‍ ആണ് അപകടം. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്‍-സുജാത(ആശാവര്‍ക്കര്‍)ദമ്പതികളുടെ മകന്‍ ജിഷ്ണു(30)വാണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായിരുന്നു യുവാവ്. വീട്ടില്‍നിന്ന് പണി സ്ഥലത്തേക്കു പോകവെ വ്യാഴം രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം.
|
വളവില്‍ തെന്നിമറിഞ്ഞ ബൈക്കില്‍ നിന്ന് വണ്ടൂരില്‍നിന്ന് മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണു ജിഷ്ണു വീണത്. ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. തിരുവാലി അഗ്‌നി രക്ഷാസേനയും എടവണ്ണ പോലീസും സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സഹോദരങ്ങള്‍: ജിനുഷ, ഷിനുജ.
ALSO READ: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി 23കാരി; ചുമതല മലപ്പുറം ജില്ലയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


