25
Mar 2024
Sat
25 Mar 2024 Sat
bjp leader dies who was bedridden for one year after an accident

വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരുവര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ബിജെപി നേതാവ് മരിച്ചു. ബിജെപി നേതാവും കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്ന ഡി അശ്വിനി ദേവ്(56) ആണ് മരിച്ചത്. സഹോദരി ശ്രീകലയുടെ കണ്ണൂരില്‍ വീട്ടില്‍ പരിചരണത്തില്‍ കഴിയവേയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ലാണ് അശ്വിനി ദേവ് അപകടത്തില്‍പെട്ടത്. കായംകുളത്തേക്കു സ്‌കൂട്ടറില്‍ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കല്‍പ്പടിക്കല്‍ ജങ്ഷനില്‍ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് അശ്വിദ് ദേവ് അബോധാവസ്ഥയിലായി.

ബിജെപി സാംസ്‌കാരിക സെല്‍ സംസ്ഥാന കണ്‍വീനര്‍, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോര്‍ച്ച ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.