17
Apr 2023
Sat
17 Apr 2023 Sat

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി നേതാവിനെ ഓഫിസില്‍ കയറി വെടിവച്ചുകൊന്നു. സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്. ദ്വാരകയിലെ ഓഫിസിനുള്ളില്‍ മരുമകനൊപ്പം ഇന്നലെ രാത്രി ഏഴരയോടെ ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ മുഖംമൂടി സംഘം വെടിയുതിര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മര്‍ദ്ദിച്ച ശേഷം തൊട്ടടുത്ത നിന്ന് അഞ്ചു തവണയാണ് സുരേന്ദ്രയ്‌ക്കെതിരേ വെടിയുതിര്‍ത്തത്. അക്രമികള്‍ മൂന്നുപേരുണ്ടായിരുന്നുവെന്നും രണ്ടുപേര്‍ മാത്രമാണ് ഓഫിസില്‍ കയറി കൊല നടത്തിയതെന്നും കൃത്യശേഷം പുറത്തു ബൈക്കില്‍ കാത്തുനിന്നയാള്‍ക്കൊപ്പം ഇവരും കയറി പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സുരേന്ദ്ര ചിലരുമായി വസ്തുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക