01
May 2024
Sat
01 May 2024 Sat
BJP leader G Devarajegowda

ബംഗളൂരു: നിരവധി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് വീഡിയോ റെക്കോഡ് ചെയ്ത പ്രജ്വല്‍ രേവണ്ണയെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയ ബി.ജെ.പി നേതാവ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ദേവരാജ ഗൗഡയാണ് പിടിയിലായത്. ലൈംഗികാതിക്രമം, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ( BJP leader who warned about Prajwal Revanna arrested in sexual assault case )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഹാസനിലേക്ക് കൊണ്ടു പോയി. രേവണ്ണയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയ ഗൗഡ, ഹാസനില്‍ രേവണ്ണക്ക് സീറ്റു നല്‍കുന്നതിനേയും എതിര്‍ത്തിരുന്നു.

10 മാസത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സ്ഥലം വില്‍ക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നതായി യുവതി പറയുന്നു. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക കേളികളുടെ വീഡിയോ ലീക്ക് ചെയ്ത കേസിലും ഗൗഡ പ്രതിയാണ്.