അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എ പിടിയില്‍. കര്‍ണാടക ലോകായുക്തയാണ് ശ്രീരഹട്ടി എംഎല്‍എ ചന്ദ്രു ലമനിയെ അറസ്റ്റ് ചെയ്തത്. കോണ്‍ട്രാക്ടറില്‍ നിന്നാണ് ഇയാള്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതിനിടെ ലോകായുക്ത സംഘം ഇയാളെ പിടികൂടുകയായിരുന്നു.
|
11 ലക്ഷം രൂപയാണ് ബിജെപി എംഎല്‍എ കോണ്‍ട്രാക്ടറായ വിജയ് പൂജാരയോട് ആവശ്യപ്പെട്ടിരുന്നത്. ജലസേന വകുപ്പിനു കീഴിലെ കരാര്‍ അനുവദിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എംഎല്‍എ കോണ്‍ട്രാക്ടറോട് പണം ആവശ്യപ്പെട്ടത്.
കോണ്ട്രാക്ടര് ഈ വിവരം ലോകായുക്തയെ അറിയിക്കുകയും തുടര്‍ന്ന് പണം ഏറ്റുവാങ്ങുന്നതിനിടെ എംഎല്‍എയെ പിടികൂടുകയുമായിരുന്നു. എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ബാലാജി ആശുപത്രിയിലും ലോകായുക്ത പരിശോധന നടത്തി.
ALSO READ: ജയില്‍ മോചിതനായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് സ്വീകരണം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




