11
Feb 2026
Sat
11 Feb 2026 Sat
BJP MLA arrested while accepting Rs 5 Lakh as bribery

അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എ പിടിയില്‍. കര്‍ണാടക ലോകായുക്തയാണ് ശ്രീരഹട്ടി എംഎല്‍എ ചന്ദ്രു ലമനിയെ അറസ്റ്റ് ചെയ്തത്. കോണ്‍ട്രാക്ടറില്‍ നിന്നാണ് ഇയാള്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതിനിടെ ലോകായുക്ത സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

11 ലക്ഷം രൂപയാണ് ബിജെപി എംഎല്‍എ കോണ്‍ട്രാക്ടറായ വിജയ് പൂജാരയോട് ആവശ്യപ്പെട്ടിരുന്നത്. ജലസേന വകുപ്പിനു കീഴിലെ കരാര്‍ അനുവദിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എംഎല്‍എ കോണ്‍ട്രാക്ടറോട് പണം ആവശ്യപ്പെട്ടത്.

കോണ്‍ട്രാക്ടര്‍ ഈ വിവരം ലോകായുക്തയെ അറിയിക്കുകയും തുടര്‍ന്ന് പണം ഏറ്റുവാങ്ങുന്നതിനിടെ എംഎല്‍എയെ പിടികൂടുകയുമായിരുന്നു. എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ബാലാജി ആശുപത്രിയിലും ലോകായുക്ത പരിശോധന നടത്തി.

ALSO READ: ജയില്‍ മോചിതനായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് സ്വീകരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക