കൈയും തലയും വെട്ടി കാളിപൂജ നടത്തും’; സ്പീക്കര്‍ ഷംസീറിനും ജയരാജനുമെതിരേ കൊലവിളി മുദ്രാവാക്യവുമായി സംഘ്പരിവാര്‍
|
കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും സ്പീക്കര്‍ എഎന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി സംഘ്പരിവാര്‍. പി ജയരാജന് മോര്‍ച്ചറി ഒരുക്കിയിട്ടുണ്ടെന്നും കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നുമുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്.
സ്പീക്കര്‍ എ.എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ശക്തമായ ചെറുത്തു നില്‍പ്പുണ്ടാകുമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് യുവര്‍മോര്‍ച്ചയുടെ കൊലവിളി.
ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് കെ.ഗണേഷ് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ജയരാജന്റെ ഭീഷണി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഷംസീറിന്റെ തലശേരിയിലെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് വിവാദ പ്രസംഗം നടത്തിയത്.
നേരത്തെ മണിപ്പൂര്‍ വിഷയത്തില്‍ മുസ്ലിം ലീഗ് കാസര്‍കോഡ് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഉയര്‍ന്ന കൊലവിൡമുദ്രാവാക്യം വിവാദമായിരുന്നു. ഇതിനെതിരേ കടുത്ത പ്രതികരണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വിഷയത്തില്‍ ലീഗ് നേതതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വരുന്നതിനിടെയാണ് തലശ്ശേരിയിലെ യുവ മോര്‍ച്ചക്കാരുടെ കൊലവിളി മുദ്രാവാക്യം പുറത്തായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





