22
Jan 2023
Tue
22 Jan 2023 Tue

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. മണിപ്പൂരിലെ തൂബല്‍ ജില്ലയിലാണ് സംഭവം. ബിജെപിയുടെ എക്‌സ് സര്‍വീസ് മെന്‍ സംസ്ഥാന യൂനിറ്റ് കണ്‍വീനര്‍ ലെയ്ഷ് റാം രാമേശ്വര്‍ സിങ് ആണ് മരിച്ചത്. വീടിനു മുന്നില്‍ വച്ചാണ് കാറിലെത്തിയ സംഘം ലെയ്ഷ്‌റാമിനെ വെടിവച്ചുകൊന്നതെന്ന് തൂപല്‍ പൊലീസ് സൂപ്രണ്ട് ഹോബിജാം ജോഗേഷ് ചന്ദ്ര പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഞ്ചില്‍ വെടിയേറ്റ ലെയ്ഷ്‌റാമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അക്രമിസംഘമെത്തിയ കാര്‍ ഓടിച്ചിരുന്നയാളെ പിടികൂടിയതായും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.