കോഴിക്കോട് കോര്‍പറേഷനില്‍ നികുതികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് അംഗം വിട്ടുനിന്നു. യുഡിഎഫും ബിജെപിയും തുല്യവോട്ടുകള്‍ നേടിയതോടെ നറുക്കെടുപ്പ് നടത്തുകയും ബിജെപി കൗണ്‍സിലറെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ബിജെപിയുടെ വിനീത സജീവന് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വിനീത.
|
നികുതികാര്യ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും നാലുവീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് ഒരു അംഗവുമാണ് ഈ സമിതിയിലുള്ളത്. വോട്ടെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് അംഗം വിട്ടുനില്‍ക്കുകയും യുഡിഎഫിനും ബിജെപിക്കും നാലുവീതം വോട്ടുകളാണ് ലഭിച്ചത്.
അതേസമയം, സംഘപരിവാര്‍ സിപിഐഎം കൂട്ടുകെട്ട് കോഴിക്കോട് ഉണ്ടെന്ന് തെളിയിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ എം എ റസാഖ് പറഞ്ഞു. സിപിഐഎം നിശബ്ദത പാലിച്ചത് കൊണ്ടാണ് ടോസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കണ്ട എന്നുണ്ടായിരുന്നെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കാമായിരുന്നുവെന്നും റസാഖ് പറഞ്ഞു.
ALSO READ: 10 മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കണമെന്ന് ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം





