21
Apr 2023
Tue
21 Apr 2023 Tue

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിരീടം നേടിയിട്ടില്ലെങ്കിലും ആരാധകരുടെ ഇഷ്ട ടീം പട്ടം ബ്ലാസ്റ്റേഴ്‌സിന് തന്നെ. ഇക്കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ടത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളാണെന്ന് ടെലിവിഷന്‍ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് ടെലിവിഷനില്‍ ശരാശരി 57 ശതമാനം കാഴ്ചക്കാരുള്ളപ്പോള്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 46 ശതമാനം കാഴ്ച്ചക്കാരാണ് എടികെയുടെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത്. മൂന്നാം സ്ഥാനം ഈസ്റ്റ് ബംഗാളിനാണ്. 43 ശതമാനം പേര്‍ ഈസ്റ്റ് ബംഗാളിന്റെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടു. 31 ശതമാനം ടെലിവിഷന്‍ കാഴ്ചക്കാരുമായി എഫ് സി ഗോവയാണ് നാലാം സ്ഥാനത്ത്.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബെംഗളൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.ഒഡിഷ(30%), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(30%), ചെന്നൈയിന്‍ എഫ് സി(28%), ഹൈദരാബാദ് എഫ് സി(26%), ജംഷെഡ്പൂര്‍ എഫ് സി(23%) എന്നിങ്ങനെയാണ് മറ്റ് ഐഎസ്എല്‍ ടീമുകളുടെ ടെലിവിഷന്‍ റേറ്റിങ്.