21
Feb 2023
Sun
21 Feb 2023 Sun

കൊച്ചി: ഐഎസ്എല്‍ 2022-23 സീസണിലെ ഹോം ഗ്രൗണ്ടിലെ അവസാന മല്‍സരം പരാജയത്തോടെ അവസാനിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. തോല്‍വിയോടെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട ഫിനിഷ് ചെയ്തത്. ഈ സീസണിലെ കൊച്ചിയിലെ അവസാന മല്‍സരമാണ് ഹൈദരാബാദിനോട് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. 29ാം മിനിറ്റില്‍ ബോര്‍ജാ ഹെരേര നേടിയ ഗോളിലൂടെയാണ് ഹൈദരാബാദ് ജയിച്ചത്. മലയാളി താരം വിപിന്‍ മോഹന്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങിയിരുന്നു. താരം ആദ്യ പകുതിയില്‍ മികച്ച ഒരു അവസരം സൃഷ്ടിച്ചിരുന്നു. ആദ്യ പകുതിയില്‍ കാര്യമായ നീക്കം നടത്താന്‍ മഞ്ഞപ്പടയ്ക്കായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പൊരുതിയെങ്കിലും സമനില പിടിക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് ആയില്ല. പ്ലേ ഓഫിലെ എതിരാളി ബെംഗളൂരു എഫ്‌സിയാണ്. ബെംഗളൂരുവിലാണ് മല്‍സരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>