കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍(ബിഎല്‍ഒ)ജീവനൊടുക്കി. പയ്യന്നൂര്‍ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് (44) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച്. എസ്‌ഐആര്‍ ഫോറമുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറോടാണ് റിപോര്‍ട്ട് തേടി. ദിവസങ്ങളായി എസ്ഐആര്‍ ഫോറമുകളുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദം ഇയാള്‍ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.
|
എസ്ഐആര്‍ ഫോമുകള്‍ എത്രയും വേഗത്തില്‍ ശേഖരിച്ച് സമര്‍പ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം അനീഷിന് ഉണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രികളിലൊക്കെ അനീഷ് ഫോറമുകള്‍ തിരയുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പയ്യന്നൂരിലുള്ള സ്‌കൂളിലെ പ്യുണാണ് അനീഷ്. സംഭവത്തില്‍ പെരിങ്ങോം പോലീസ് േേന്വഷണം ആരംഭിച്ചു.
ഡിസംബര്‍ 4നകം ഫോറം തിരികെ വാങ്ങി നല്‍കാന്‍ ആണ് ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെടുന്നതായി ബി എല്‍ ഒ മാര്‍ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: പണം ഊറ്റിയ കാമുകിയെ കൊന്നു കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ യുവാവ് പിടിയില്‍





