
Bluetoothing; New way of drug usage ദിനംപ്രതി കൂടി വരുന്ന വ്യത്യസ്തവും ഭയാനകവുമായ ലഹരി ഉപയോഗ കേസുകള്‍ ലോകത്താകെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കഞ്ചാവും മദ്യവുമൊക്കെ വിട്ട് യുവതലമുറ പുതിയ രീതികള്‍ പരീക്ഷിക്കുന്നു. യുവാക്കള്‍ക്കിടയില്‍ പടരുന്ന പുതിയ ലഹരി ഉപയോഗ രീതി വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ബ്ലൂടൂത്തിംഗ് എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് എയ്ഡ്സ് ഉള്‍പ്പടെയുള്ള നിരവധി മാരക രോഗങ്ങള്‍ ആളുകളിലേക്ക് പടരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
![]() |
|
എന്താണ് ബ്ലൂടൂത്തിംഗ് ?
ലഹരി ഉപയോഗിച്ച വ്യക്തിയില്‍ നിന്ന് രക്തം സിറിഞ്ച് വഴി കുത്തിയെടുത്ത് സ്വന്തം ശരീരത്തിലേക്ക് കുത്തി വെക്കുന്ന പ്രക്രിയയെയാണ് ബ്ലൂടൂത്തിംഗ് എന്ന് പറയുന്നത്. ഇത് ആദ്യത്തെ വ്യക്തി ഉപയോഗിച്ച ലഹരിയുടെ എഫക്ട് രണ്ടാമത്തെ ആളിലേക്ക് പകരുന്നു.
അമിത വിലയില്‍ ലഹരി വാങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് ഈ രീതി പരീക്ഷിക്കുന്നത്. എന്നാല്‍ ബ്ലൂടൂത്തിങ് സാധാരണ ലഹരി ഉപയോഗത്തെക്കാള്‍ പതിന്മടങ്ങ് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഹെറോയിന്‍, എംഡിഎംഎ എന്നിവയാണ് ഇത്തരത്തില്‍ കുത്തിവയ്ക്കപ്പെടുന്ന ലഹരികള്‍
അപകട സാധ്യതകള്‍
എച്ച്‌ഐവി പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നാണ് ബ്ലൂടൂത്തിംഗ്. രണ്ടാമത്തെ അപകട സാധ്യത രണ്ട് വ്യത്യസ്ത രക്തഗ്രൂപ്പുകള്‍ തമ്മില്‍ കലരുന്നതാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
ഇത് കൂടാതെ ഹെപ്പറ്റൈറ്റിസ് ബി, സി. രക്തവും സൂചികളും പങ്കിടുന്നതിലൂടെ ഉണ്ടാകുന്ന സെപ്‌സിസും മറ്റ് ജീവന് ഭീഷണിയായ അണുബാധകള്‍ക്കും സാധ്യതകളുണ്ടാകാം.
ഫിജിയിലും ദക്ഷിണാഫ്രിക്കയിലും സമീപ കാലത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ ഇത്തരത്തിലുള്ള സിറിഞ്ച് ഉപയോഗം കാരണമായിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്ര മേഖലകളിലാണ് രക്തം പങ്കു വയ്ക്കല്‍ ഏറ്റവും കൂടുതലായി വ്യാപിച്ചിട്ടുള്ളത്. ഉയര്‍ന്ന വില, പോലീസിന്റെ ഇടപടെലില്‍ ആവശ്യത്തിന് മയക്ക് മരുന്ന് കിട്ടാത്തത് തുടങ്ങിയ കാരണങ്ങള്‍ ഈ രീതി വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്.