കോട്ടയം: ഏറ്റുമാനൂരിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. (Bodies found on Ettumanoor railway tracks identified) പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
|
കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറ്റുമാനൂര്‍ ഹോളി ക്രോസ്സ് സ്‌കൂളിലെ അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ച അലീനയും, ഇവാനയും.
ഷൈനിയും ഭര്‍ത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


