29
Jan 2023
Wed
29 Jan 2023 Wed

ഒരു കുടുംബത്തിലെ ഏഴുപേരെ കൊന്ന് നദിയിൽ തള്ളി. സംഭവത്തിൽ കൊല്ലപ്പെട്ട ഏഴുപേരുടെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. മോഹൻ പവാർ(45), ഭാര്യ സം​ഗീത മോഹൻ(40), മകൾ റാണി ഫുൽവേർ(24), മരുമകൻ ശ്യാം ഫുൽവേർ(28), മൂന്നും ഏഴും വയസ്സുള്ള പേരക്കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട മോഹൻ പവാറിന്റെ ബന്ധുക്കളായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവർ, പ്രകാശ് കല്യാൺ പവാർ, കാന്താബായി സർജിറാവു ജാദവ് എന്നീ അഞ്ച് സഹോദരങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ഒരാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക