26
Dec 2024
Tue
26 Dec 2024 Tue

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നതിനിടെ നവജാത ശിശുവിന്റെ മൃതദേഹം കാണുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്റെ മൃതദേഹം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Body of newborn baby found in river in Kozhikode