15
Oct 2024
Tue
15 Oct 2024 Tue
Bollywood actor Emraan Hashmi injured during shooting

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ബോളിവുഡ് ടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്. ഹൈദരാബാദില്‍വച്ച് ഗൂഡചാരി 2 എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. കഴുത്തിലാണ് നടന് പരിക്കേറ്റത്. കഴുത്ത് മുറിഞ്ഞ് ചോരയുമായി ഇരിക്കുന്ന ഇമ്രാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുറിവ് കെട്ടിവച്ചിരിക്കുന്ന താരത്തിന്റെ ചിത്രവും പുറത്തുവന്നു.

Bollywood actor Emraan Hashmi injured during shooting

എന്നാല്‍ പരിക്കിനെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോഗ്യാവസ്ഥയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. അദിവി ശേഷ് സംവിധാനം ചെയ്യുന്ന ഗൂഡചാരി 2 വിന്റെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങിയത്.

Bollywood actor Emraan Hashmi injured during shooting

2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്‌പൈ ത്രില്ലറായ ഗൂദാചാരി 2. ഇമ്രാന്‍ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം ആണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ശോഭിത ധൂലിപാല, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Bollywood actor Emraan Hashmi injured during shooting