Shocking…: കാന്‍സര്‍ മാറാന്‍ നാലു വയസുകാരനെ ഗംഗയില്‍ മുക്കിക്കൊന്നു, തടയാന്‍ ശ്രമിച്ചവര്‍ക്ക് മര്‍ദനവും| Video
|
ഹരിദ്വാര്‍: കാന്‍സര്‍ മാറാനായി നാലു വയസുകാരനെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഗംഗ നദിയില്‍ മുക്കിക്കൊന്നു. കാന്‍സര്‍ ഭേദമാകുമെന്ന് വിശ്വസിച്ച് അഞ്ചുമിനിറ്റിലേറെ നേരം കുട്ടിയെ വെള്ളത്തില്‍ മുക്കുകയായിരുന്നു. സംഭവം കണ്ട ചിലര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രവി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗംഗയുടെ തീരത്തുള്ള ഹര്‍ കി പൗരി ഘട്ടിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് രവിയുടെ അമ്മായി സുധയെ പോലീസ് അറസ്റ്റ് ചെയ്തു. ഗംഗാ നദിയില്‍ ദീര്‍ഘനേരം സ്‌നാനം ചെയ്താല്‍ രവിയുടെ രക്താര്‍ബുദം ഭേദമാകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കുഞ്ഞിനെ അവര്‍ നദിയില്‍ അഞ്ച് മിനിറ്റോളം മുക്കിപിടിച്ചു. ഇവരുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുട്ടിയെ പുഴയില്‍ നിന്ന് പുറത്തെടുത്തു. എന്നാല്‍, അപ്പോഴേക്കും മരിച്ചിരുന്നു.
സുധയും മറ്റ് രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ഗംഗാനദിയില്‍ മുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ചിലര്‍ കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ സുധയും സംഘവും മര്‍ദ്ദിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ സുധ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
‘വീഡിയോ റെക്കോര്‍ഡിംഗ് തുടരുക, ഈ കുട്ടി ഉണരും, ഇത് എന്റെ വാഗ്ദാനമാണെന്നും ഈ സ്ത്രീ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സുധയെയും മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്.
haridwar: Boy Dead After Aunt Makes Him Take Dip In Ganga River For 5 Minutes Hoping For ‘Miraculous Treatment’ For Blood Cancer, Chilling Video Surfaces
Video caution⚠
अंधविश्वास के शिकार, ये मानसिक बीमार”
हरिद्वार में एक बहुत ही हैरान करने वाला मामला सामने आया है हरकी पैड़ी गंगा घाट पर मौसी ने 7 साल के मासूम लड़के को गंगा नदी में डुबाकर मौत के घाट उतार दिया पुलिस ने हत्यारोपी मौसी को गिरफ्तार कर लिया।ब्लड कैंसर से जूझ रहे सात… pic.twitter.com/1lvY6gG2Zm
— Lavely Bakshi (@lavelybakshi) January 24, 2024





