12
May 2024
Sat
12 May 2024 Sat

ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇല്ല. മധ്യനിരയില്‍ കാസിമീറോയെയും ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ടോട്ടനം താരം റിചാര്‍ലിസണും ടീമില്‍ ഇടമില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്‍, എഡേഴ്‌സണ്‍, മാര്‍ക്കീനോസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.

Brazil announce squad for Copa America 2024; Casemiro, Gabriel Jesus dropped

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക